ശശികലയ്ക്ക് അധികാരത്തോട് ആർത്തിയാണ്, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നന്നായിട്ടറിയാം: പനീർശെൽവം

ബുധന്‍, 8 ഫെബ്രുവരി 2017 (10:39 IST)
തമിഴ്നാട് രാഷ്ട്രീയം ഏതുദിശയിലേക്കാണ് പോകുന്നതെന്ന ആശങ്കയിലാണ് തമിഴ്മക്കൾ. മുഖ്യമന്ത്രിയാകാൻ തയ്യാറെടുക്കുന്ന ശശികല നടരാജനെതിരെ രൂക്ഷ വിമർശനവുമായി ഒ പനീർശെ‌ൽവം രംഗത്ത്. ശശികലയ്ക്ക് അധികാരത്തോട് ആര്‍ത്തിയാണെന്ന് ഒ പനീര്‍ശെല്‍വം തുറന്നടിച്ചു.  
 
ചൊവ്വാഴ്ച രാത്രി നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത് എന്താണെന്ന് സംഭവിക്കാന്‍ പോവുന്നതെന്ന ഉത്തമബോധ്യത്തോടെയായിരുന്നു. മിഴ്‌നാട്ടില്‍ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനകളുടെ വളരെ ചെറിയ ഭാഗം മാത്രമാണ് ഇന്നലേയും ഇന്നുമായി താൻ പുറത്തുവിട്ടതെന്ന് ഒ പി എസ് വ്യക്തമാക്കി.
 
മുഖ്യമന്ത്രിയാകാന്‍ ശശികല അസാധാരണ തിടുക്കം കാണിക്കുന്നു. ഇത് പാര്‍ട്ടിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടും. ജയലളിതയുടെ മരണത്തെകുറിച്ച് ഊഹാപോഹങ്ങള്‍ക്കില്ല. അക്കാര്യം പറയേണ്ടത് ഡോക്ടര്‍മാരാണ്. ജയലളിത അസുഖ ബാധിതയായി കിടന്ന 75 ദിവസം താൻ ആശുപത്രിയിൽ ചെന്നെങ്കിലും അമ്മയെ കാണാൻ തനിക്കും അനുവാദം ലഭിച്ചില്ലെന്ന് പനീർശെൽവംവ് വ്യക്തമാക്കി.
 
പ്രതിപക്ഷ നേതാവിനെ നോക്കുന്നതും ചിരിക്കുന്നതും ക്രിമിനല്‍ കുറ്റമല്ലെന്നും പനീര്‍ശെല്‍വം പറഞ്ഞു. സംസ്ഥാനത്തെയും തമിഴ്മക്കളെയും സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണ് നാടിനാവശ്യം. അത് ഒ പി എസ്. തന്നെ ആവണമെന്നില്ല. പക്ഷേ, അമ്മ നമുക്ക് തന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ കാത്തുസൂക്ഷിക്കുന്ന ഒരാളാവണമത്. തമിഴ്മക്കളും പാർട്ടിയും തിരിച്ച് വിളിച്ചാൽ രാജി പിൻവലിച്ച് താൻ വരുമെന്നും ഒപിഎസ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക