എൻടിപിസി താ​പ​നി​ല​യ​ത്തിലുണ്ടായ സ്ഫോടനത്തില്‍ 26 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

വ്യാഴം, 2 നവം‌ബര്‍ 2017 (14:27 IST)
ഉത്തര്‍പ്രദേശിലെ റായ്ബറേലിക്കടുത്ത് ഉച്ചഹാറില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ (എന്‍ടിപിസി) പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ 26 പേര്‍ മരിച്ചതായി ആ​ഭ്യ​ന്ത​ര പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ര​വി​ന്ദ് കു​മാ​ർ. സം​ഭ​വ​ത്തി​ൽ നൂ​റി​ലേ​റെ പേ​ർക്ക് പരു​ക്കേല്‍ക്കുകയും ചെയ്തു. ഇ​വ​രി​ൽ പ​ല​രു​ടേ​യും നി​ല അതീവ ഗു​രു​ത​ര​മാ​ണ്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് പ്ലാ​ന്‍റി​ലെ 500 മെ​ഗാ വാ​ട്ടി​ന്‍റെ ആ​റാ​മ​ത്തെ യൂ​ണി​റ്റി​ലാ​ണ് അ​പ​കടം നടന്നത്.
 
പരിക്കേറ്റവരെ എൻടിപിസിയിൽ തന്നെയുള്ള ആശുപത്രിയിലും ഗുരുതര പരുക്കേറ്റവരെ ലക്നൗവിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബോ​യി​ല​ർ പ്ലാ​ന്‍റി​ന്‍റെ ആ​വി പു​റ​ത്തേ​ക്കു​വി​ടു​ന്ന പൈപ്പ് പൊ​ട്ടി​ത്തെ​റി​ച്ചാണ് അപകടമുണ്ടായത്. അപകട സമയത്ത് ഏതാണ്ട് 150ലധികം തൊഴിലാളികൾ പ്ലാന്റിനുള്ളിൽ ഉണ്ടായിരുന്നു.
 
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം വീതവും പരുക്കേറ്റവരുടെ കുടും‌ബങ്ങള്‍ക്ക് 50,000രൂപയും പ​രി​ക്കേ​റ്റ​വ​ർ​ക്ക് 25,000 രൂ​പ​യും അ​ടി​യ​ന്ത​ര​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​റി​യി​ച്ചു. നി​ല​വി​ൽ മൗ​റീ​ഷ്യ​സ് സ​ന്ദ​ർ​ശ​ന​ത്തി​ലു​ള്ള മു​ഖ്യ​മ​ന്ത്രി, അ​ടി​യ​ന്ത​ര​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. 1988ലാണ് പ്ലാന്റിൽ വൈദ്യുതി നിർമാണം തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍