ഇന്ത്യയില്‍ തീവ്രവാദമുണ്ടെങ്കില്‍ അത് കയറ്റി അയക്കപ്പെട്ടതെന്ന് നരേന്ദ്ര മോഡി
ചൊവ്വ, 30 സെപ്‌റ്റംബര്‍ 2014 (14:43 IST)
തിവ്രവാദം ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടതാണെന്നും ഇന്ത്യന്‍ മുസ്ലീംങ്ങള്‍ അല്‍ഖയിദയെ പരാജയപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി.ന്യൂയോര്‍ക്കില്‍ ഫോറിന്‍ റിലേഷന്‍സ് കൗണ്‍സിലിനെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബുദ്ധനും, മഹാത്മാഗാന്ധിയുമെല്ലാം വിശ്വസിച്ച ഒരു അഹിംസയിലും അക്രമരാഹിത്യത്തിലും അധിഷ്ഠിതമായാ തത്ത്വചിന്തയാണ് ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നതെത് തീവ്രവാദത്തിന് അതിര്‍ത്തികള്‍ ബാധകമല്ല. തീവ്രവാദമെന്ന ഭീഷണി നേരിടാന്‍ ലോകരാജ്യങ്ങള്‍ സംയുക്തമായി ശ്രമിക്കണം മോഡി അഭിപ്രായപ്പെട്ടു.
തീവ്രവാദം ഉയര്‍ത്തുന്ന ഭീഷണി വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. തീവ്രവാദത്തെ മനസ്സിലാക്കാന്‍ പല രാജ്യങ്ങളും വൈകിയെന്നത് സങ്കടകരമായ വസ്തുതയാണ് മോഡി പറഞ്ഞു. തീവ്രവാദത്തെ നേരിടുന്നതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ഇതിനെതിരെ ഒറ്റ ശബ്ദത്തില്‍ പ്രതികരിക്കുകയാണ് വേണ്ടത് മൊഡി കൂട്ടിചേര്‍ത്തു.