രാജ്യത്ത് നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന് പിന്തുണ കുറയുന്നതായി സര്‍വേഫലം. നോട്ട് പിന്‍വലിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പ്രശ്നങ്ങള്‍ തീരാതെ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് സിറ്റിസണ്‍ എന്‍ഗേജ്‌മെന്റ് പ്ലാറ്റ്‌ഫോം എന്ന സ്ഥാപനം പഠനം നടത്തിയത്. തിങ്കളാഴ്ചയാണ് സര്‍വേ ഫലം പുറത്തുവിട്ടത്.
നേരത്തെ നടന്ന സര്‍വ്വേയില്‍ നോട്ട് നിരോധനത്തെ അനുകൂലിച്ച പലരും ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുകയാണ്. മൂന്നാഴ്ച മുമ്പ് ഇവര്‍ നടത്തിയ സര്‍വ്വേയില്‍ ഏകദേശം 51 ശതമാനം പേരും നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നു. എന്നാല്‍, തിങ്കളാഴ്ച പുറത്തിറക്കിയ സര്‍വ്വേ റിപ്പോര്‍ട്ടില്‍ നോട്ട് നിരോധനത്തെ അനുകൂലിക്കുന്നവരുടെ എണ്ണം 36 ശതമാനമായി കുറഞ്ഞു.
നോട്ട് നിരോധനം നടപ്പില്‍ വരുത്തിയതില്‍ സര്‍ക്കാരിന് വന്‍ വീഴ്ചയാണ് ഉണ്ടായതെന്ന് ആറു ശതമാനം പേരായിരുന്നു അഭിപ്രായപ്പെട്ടത്. പുതിയ സര്‍വേയില്‍ ഇത് 25 ശതമാനം ആയിട്ടുണ്ട്. നോട്ട് നിരോധന വിഷയത്തില്‍ കൃത്യമായ നിലപാട് മാറ്റമാണ് പൊതുജനത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നതെന്ന് സര്‍വ്വേ വിലയിരുത്തുന്നു.