ക്രിസ്മസ് ദിവസത്തിലും സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടി വരും എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി സ്‌മൃതി ഇറാനി.ക്രിസ്മസ് ദിവസത്തില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കില്ലെന്നും എന്നാല്‍ അതേദിവസം വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ ഉപന്യാസ മത്സരം നടത്തുമെന്നും സ്‌മൃതി ഇറാനി അറിയിച്ചു.
ഡിസംബര്‍ 25ന് അവധിയില്ലാത്ത നവോദയ വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് പരിപാടികള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
ഡിസംബര്‍ 25ന് അവധിയില്ലാത്ത നവോദയ വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് പരിപാടികള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതെന്നും സ്‌മൃതി ഇറാനി - See more at: http://www.asianetnews.tv/news/article/20744_No-School-on-Christmas--Says-Smriti-Irani--Rubbishing-Newspaper-Report#sthash.WIp3sByJ.dpuf

സംഭവത്തില്‍ രാജ്യസഭയില്‍ ഇടതുപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം രാജ്യസഭാ ഉപാദദ്ധ്യക്ഷന്‍ തള്ളി. ഇതേത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു.
നേരത്തെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെയും ഹിന്ദു മഹാസഭ നേതാവ് മദന്‍ മോഹന്‍ മാളവിയയുടെയും ജന്മദിനം കൂടിയായ ഡിസംബര്‍ 25 സദ്ഭരണ ദിനമായി ആചരിക്കണമെന്ന് കാണിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടി വരുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.