പികെ യില്‍ നിന്നും ഒരു സീന്‍ പോലും ഒഴിവാക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്

തിങ്കള്‍, 29 ഡിസം‌ബര്‍ 2014 (15:21 IST)
രാജ്കുമാര്‍ ഹിറാനി സംവിധാനം ചെയ്ത അമീര്‍ ഖാന്‍ ചിത്രം പികെ യില്‍ നിന്നും ഒരു സീന്‍ പോലും ഒഴിവാക്കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്. മത വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കംചെയ്യണമെന്ന ആവശ്യപ്പെട്ട് ചില ഹൈന്ദവ സംഘടനകള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡ് നിലപാട് വ്യക്തമാക്കിയത്

ഇത്തരം രംഗങ്ങള്‍ എല്ലാ ചിത്രങ്ങളിലുമുണ്ടാകുമെന്നും സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ ലീല സാംസണ്‍ പറഞ്ഞു.  ചിത്രം ഒരാളുടെ സര്‍ഗാത്മക പ്രയത്‌നമാണെന്നും അതിനാല്‍ അനാവശ്യമായി ഒരു സീനുകളും നീക്കാനാവില്ല സെന്‍സര്‍ബോര്‍ഡ് വ്യക്തമാക്കി. പി.കെ’യ്ക്ക് ഇതിനകം തന്നെ സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ്. ചിത്രം റിലീസ് ചെയ്തതിനാല്‍ ഇനി ഞങ്ങള്‍ക്കൊന്നും ചെയ്യാനാവില്ല സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു.
ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ പി കെ തിയറ്ററുകളില്‍ വന്‍ കളക്ഷന്‍ നേടി മുന്നേറുകയാണ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക