മമതയ്‌ക്ക് കനത്ത തിരിച്ചടി; ഓണ്‍ലൈന്‍ നാമനിര്‍ദേശ പത്രിക വേണ്ടെന്ന് സുപ്രീംകോടതി - തൃണമുല്‍ സ്ഥാനാര്‍ഥികളുടെ ഏകപക്ഷീയ വിജയം റദ്ദാക്കി

വ്യാഴം, 10 മെയ് 2018 (17:07 IST)
പശ്ചിമ ബംഗാള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇ മെയില്‍ മുഖാന്തരം സമര്‍പ്പിക്കുന്ന നാമനിര്‍ദേശ പത്രികകള്‍ അംഗീകരിച്ച കല്‍ക്കത്ത ഹൈക്കോടതി വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തു.

ഇതോടെ തൃണമുല്‍ കോണ്‍ഗ്രസിന്റെ 17,000 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് റദ്ദായി. ഇവര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടെല്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യഷനായ ബെഞ്ചിന്റേതാണ് നടപടി.

തൃണമുല്‍ സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ വിജയികളായി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഈ മാസം 14ന് സ്വതന്ത്രവും നീതിപൂർവവുമായ വിധത്തിൽ തെരഞ്ഞെടുപ്പ് നടത്താനും കോടതി നിര്‍ദേശം നല്‍കി.

എതിര്‍ സ്ഥാനാര്‍ഥികള്‍ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തൃണമുല്‍ കോണ്‍ഗ്രസിന്റെ 17,000 സ്ഥാനാര്‍ഥികളെ ഏകപക്ഷീയമായി വിജയികളായി പ്രഖ്യാപിച്ചത്. 20,000 സീറ്റുകളിലായിരുന്നു തൃണമൂൽ കോൺഗ്രസിന് എതിരില്ലാതിരുന്നത്.

58,692 സീറ്റുകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ 20,076 സീറ്റുകളിലും എതിര്‍​സ്ഥാനാര്‍ഥികളില്ലായിരുന്നു. സുപ്രീംകോടതി നിര്‍ദേശം മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് കനത്ത തിരിച്ചടിയായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍