പ്രതിഷേധകര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ല: വിവാദ സര്‍ക്കുലര്‍ ഇറക്കി ബീഹാര്‍

ശ്രീനു എസ്
ബുധന്‍, 3 ഫെബ്രുവരി 2021 (15:30 IST)
പ്രതിഷേധകര്‍ക്ക് സര്‍ക്കാര്‍ ജോലിയില്ലെന്ന വിവാദ സര്‍ക്കുലര്‍ ഇറക്കി ബീഹാര്‍. റോഡുകള്‍ ബ്ലോക്കു ചെയ്യുന്ന പ്രതിഷേധകര്‍ക്കെതിരെ ബീഹാര്‍ പൊലീസാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. റോഡില്‍ ധര്‍ണ ഇരിക്കുകയോ ഗതാഗത തടസം ഉണ്ടാക്കുകയോ ചെയ്യുന്ന പ്രതിഷേധകര്‍ക്ക് സര്‍ക്കാര്‍ ജോലിയോ അതുമല്ലെങ്കില്‍ സര്‍ക്കാരുമായി മറ്റു കോണ്‍ട്രാക്ടുകളോ നല്‍കുന്നതല്ലെന്ന് സര്‍ക്കുലറില്‍ പറയുന്നു.
 
പ്രതിഷേധം ചെയ്യുന്നയാളിന്റെ സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തുമെന്ന് ബീഹാര്‍ ഡിജിപി എസ്‌കെ സിഗാള്‍ ചൊവ്വാഴ്ച പറഞ്ഞു. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കില്ലെന്ന മാനദണ്ഡത്തില്‍ ഇവര്‍ക്ക് ജോലി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി നിധീഷ് കുമാര്‍ ഹിറ്റ്‌ലറും മുസോളിനിയുമായി കടുത്ത മത്സരത്തിലാണെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article