നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; നയപ്രഖ്യാപനം രാവിലെ ഒമ്പതിന്, പ്രതിഷേധത്തിന് തയ്യാറായി പ്രതിപക്ഷം

തിങ്കള്‍, 22 ജനുവരി 2018 (08:04 IST)
നിയമസഭാ സമ്മേനത്തിന് ഇന്നു തുടക്കമാകും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. രാവിലെ ഒൻപതിനാണ് ഗവർണർ ജസ്റ്റിസ് പി.സദാശിവത്തിന്റെ നയപ്രഖ്യാപന പ്രസംഗം.
 
മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍, ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന കെ കെ രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ മരണത്തില്‍ അനുശോചനം അറിയിക്കാനാണ് സഭ ഇന്ന് ചേരുന്നത്. ഫെബ്രുവരി രണ്ടിനാണ് ബജറ്റ് അവതരണം. 
 
അതേസമയം, സഭയിൽ പ്രതിഷേധം അറിയിക്കാൻ തീരുമാനിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഓഖി ദുരന്തത്തിന്റെ വ്യാപ്തി തടയുന്നതിലും രക്ഷാപ്രവർത്തനത്തിലും സർക്കാർ പരാജയപ്പെട്ടുവെന്നു ചൂണ്ടിക്കാട്ടി പ്രതിഷേധമറിയിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കായൽ കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിയുടെ രാജിയും പ്രതിപക്ഷം ആയുധമാക്കും. 
 
എന്നാൽ, ഗവർണറുടെ പ്രസംഗം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധത്തിനു സാധ്യതയില്ല. അതേസമയം, കണ്ണൂരിലെ കൊലപാതകങ്ങൾ സർക്കാരിന്റെ പ്രതിച്ഛായ കെടുത്തിയെന്ന ഗവർണറുടെ പ്രസ്താവന പ്രതിപക്ഷം ആയുധമാക്കിയേക്കും.
 
25ന് നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന്മേൽ ചർച്ച നടക്കും. 26 മുതൽ 29 വരെ സഭ ചേരുകയില്ല. 30 മുതൽ വീണ്ടും ചർച്ച. ഏഴിനു സഭാസമ്മേളനം സമാപിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍