പ്രധാനമന്ത്രി അധ്യക്ഷനായ യോഗത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ വിട്ടു നിന്നത് ശരിയായില്ല. വികസനത്തിന് എതിരെ വിമുഖത കാണിക്കുന്നവരാണ് യോഗത്തില്‍ നിന്നും വിട്ടു നിന്നതെന്നും ധനമന്ത്രി ആരോപിച്ചു. അഭിപ്രായ ഐക്യത്തോടെ ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം നടപ്പിലാക്കണമെങ്കില്‍ സംസ്ഥാനങ്ങളുടെ സഹകരണം കൂടി ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഭരണത്തിലുള്ള ഒമ്പതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഇന്നു ചേര്‍ന്ന നിതി ആയോഗ് യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. നീതി ആയോഗ് യോഗത്തില്‍ എന്‍ ഡി എ മുഖ്യമന്ത്രിമാരെ കൂടാതെ ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്നിവര്‍ പങ്കെടുത്തു.