സമൂഹത്തിന്‍റെ സമഗ്രമായ വികസനമാണ് സാമ്പത്തിക പാക്കേജുകൊണ്ട് ലക്‍ഷ്യമിടുന്നത്: നിര്‍മ്മല സീതാരാമന്‍

സുബിന്‍ ജോഷി

ബുധന്‍, 13 മെയ് 2020 (16:52 IST)
എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്‌ത് സ്വാശ്രയ ഇന്ത്യയ്‌ക്കായി തയ്യാറാക്കിയ പാക്കേജാണ് പ്രധാനമന്ത്രി ഇന്നലെ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സ്വാശ്രയ ഭാരതത്തില്‍ നേരിട്ട് പണം ഉറപ്പാക്കുമെന്നും ധനമന്ത്രി അറിയിച്ചു.
 
പ്രധാനമന്ത്രി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം വ്യക്തമാക്കിയത്. സമൂഹത്തിന്‍റെ സമഗ്രമായ വികസനമാണ് പാക്കേജുകൊണ്ട് ലക്‍ഷ്യമിടുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു.
 
ഇത് ആദ്യ മോദി സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളുടെ ബാക്കിയായി വരുന്ന കാര്യമാണ്. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യയെ പര്യാപ്‌തമാക്കുകയാണ് ലക്‍ഷ്യം. ആഗോളനിലവാരത്തിലേക്ക് നമ്മുടെ പ്രാദേശിക വിപണിയെ എത്തിക്കുമെന്നും നിര്‍മ്മല വ്യക്തമാക്കി.
 
സ്വയംപര്യാപ്തമായ ഇന്ത്യ എന്നാൽ മറ്റു രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുന്ന രാജ്യമെന്ന അർത്ഥമല്ല ഉള്ളത്. 'സ്വയം ആശ്രിതം' എന്നാണു മലയാളത്തില്‍ ആത്മനിര്‍ഭര്‍ എന്നതിന്റെ അര്‍ത്ഥമെന്നും ധനമന്ത്രി വ്യക്തമാക്കി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍