പ്രതികൾക്ക് നിയമ നടപടികൾ സ്വീകരിയ്ക്കുന്നതിനായി ഡൽഹി ഹൈക്കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അതുവരെ കാത്തിരിയ്ക്കാൻ ജസ്റ്റ്സ് ആർ ഭാനുമതി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. അതേസമയം വിധി നടപ്പിലാക്കുന്നതിന് പുതിയ മരണ വാറന്റ് പൂറപ്പെടുവിക്കണം എന്നാവശ്യപ്പെട്ട് തീഹാർ ജെയിൽ അധികൃതർ സമർപ്പിച്ച ഹർജി പാട്യാല ഹൗസ് കൊടതി തള്ളി. പ്രതികൾക്ക് നിയമനടപടി സ്വീകരിയ്ക്കാൻ ഹൈക്കോടതി സമയം അനുവദിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി തള്ളിയത്.