നിപ വ്യാപനം: കേന്ദ്ര സംഘങ്ങള്‍ ഇന്ന് കോഴിക്കോടെത്തും

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (10:25 IST)
സംസ്ഥാനത്തെ നിപ വ്യാപനത്തില്‍ കേന്ദ്ര സംഘങ്ങള്‍ ഇന്ന് കോഴിക്കോടെത്തും. ആരോഗ്യവിദഗ്ധരുടെ സംഘമാണ് കോഴിക്കോടെത്തുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള മൊബൈല്‍ പരിശോധനാ സംഘവും ഐസിഎംആര്‍ സംഘവും ഇന്നെത്തും. മൂന്നാമത്തെ സംഘം പകര്‍ച്ചവ്യാധി പ്രതിരോധ വിദഗ്ധരുടേതാണ്. 
 
അതേസമയം തിരുവനന്തപുരത്തും നിപയുടെ സാനിധ്യം സംശയിക്കുന്നു. ഡെന്റല്‍ വിദ്യാര്‍ത്ഥി നിരീക്ഷണത്തിലാണ്. പനിയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് നിരീക്ഷണത്തില്‍ ഉള്ളത്. പ്രത്യേകം സജ്ജീകരിച്ച റൂമിലാണ് വിദ്യാര്‍ത്ഥിയെ ചികിത്സിപ്പിക്കുന്നത്. സ്രവങ്ങള്‍ പരിശോധനയ്ക്കായി പൂനെ വൈറോളജിയില്‍ അയച്ചിട്ടുണ്ട്. 
 
തന്നെ വവ്വാല്‍ ഇടിച്ചുവെന്ന് വിദ്യാര്‍ത്ഥി സുഹൃത്തുക്കളോട് പറഞ്ഞതാണ് സംശയത്തിനിടയാക്കിയത്. അസ്വാഭാവികമായി കടുത്ത പനി അനുഭവപ്പെടുകയായിരുന്നു. അതേസമയം പരിശോധനാ ഫലം വന്നാല്‍ മാത്രമേ നിപ സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍