Nipah Virus: കോഴിക്കോട് നിപ തന്നെ, ഇനി അതീവ ജാഗ്രതയുടെ ദിനങ്ങള്‍; പരിഭ്രാന്തി വേണ്ട !

ബുധന്‍, 13 സെപ്‌റ്റംബര്‍ 2023 (08:34 IST)
Nipah Virus: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്ത് നിന്നു അയച്ച സാംപിളുകളില്‍ നിപ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. പനി ബാധിച്ച് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയില്‍ കഴിയുന്ന ഒന്‍പത് വയസ്സുള്ള കുഞ്ഞ് ഉള്‍പ്പെടെ രണ്ടുപേര്‍ക്കുമാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. സമീപ ജില്ലകളായ മലപ്പുറം, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലും അതീവ ജാഗ്രത. 
 
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പുലര്‍ത്തിയാല്‍ മതിയെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് ഉടന്‍ പുറത്തിറക്കും. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍