വയനാട് വെള്ളമുണ്ടയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് ഗൈഡ് മരിച്ചു. വെള്ളമുണ്ട സ്വദേശിയും വനം വകുപ്പിലെ താത്കാലിക വാച്ചറുമായ തങ്കച്ചനാണ് (50) മരിച്ചത്. വയനാട് മാനന്തവാടി റേഞ്ചിലെ വെള്ളമുണ്ട ചിറപുല്ല് മലയിലാണ് സംഭവം. വെള്ളമുണ്ട ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് തവളപാറയിലേക്ക് സഞ്ചാരികളുമായി പോകുമ്പോഴായിരുന്നു സംഭവം നടന്നത്. ആക്രമണമുണ്ടായപ്പോള്‍ കൂടെ ഉണ്ടായിരുന്ന സഞ്ചാരികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.