രാത്രി ഗതാഗതം സാധ്യമാക്കാൻ മേൽപ്പാലം നിർമിക്കാൻ നിർദേശിച്ചത് കേന്ദ്രസർക്കാർ ആയിരുന്നു. ദേശീയപാത 212ൽ എലിവേറ്റഡ് ഹൈവേ നിർമിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളിൽ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന നിർദ്ദേശവുമാണ് കേന്ദ്ര മന്ത്രാലയം മുന്നോട്ടു വച്ചത്. ഇതിനുള്ള ചെലവ് കേരളവും കർണാടകവും ചേർന്നു വഹിക്കണം. ഓഗസ്റ്റ് എട്ടിന് സുപ്രീം കോടതിയിൽ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട ഹർജി പരിഗണനയ്ക്കു വരുന്നുണ്ട്.