ക്ഷേത്രത്തില്‍ മന്ത്രം ചൊല്ലാനോ മണി മുഴക്കാനോ ഇനി പറ്റില്ല; പുതിയ ഉത്തരവുമായി ദേശീയ ഹരിത ട്രൈബൂണല്‍

ബുധന്‍, 13 ഡിസം‌ബര്‍ 2017 (17:14 IST)
ക്ഷേത്രത്തില്‍ മണി മുഴക്കുന്നതും മന്ത്രം ചൊല്ലുന്നതും നിരോധിച്ചു. അമര്‍നാഥ് ക്ഷേത്രഗുഹയിലാണ് ദേശീയ ഹരിത ട്രൈബൂണല്‍ ഇത്തരമൊരു വിവാദ നിര്‍ദേശം നല്‍കിയത്. ശബ്ദമലിനീകരണം ചൂണ്ടികാട്ടിയാണ് നടപടി. മാത്രമല്ല അമര്‍നാഥ് ഗുഹയില്‍ യാത്ര ചെയുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു പോകരുതെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
 
ജമ്മു കശ്മീരിലെ അമർനാഥിലുള്ള ഒരു ഗുഹയിൽ സ്ഥിതിചെയ്യുന്ന ഒരു ഹൈന്ദവക്ഷേത്രമാണിത്. ശ്രീനഗറിൽ നിന്ന് ഏകദേശം 136 കി.മീ. വടക്കുകിഴക്കുഭാഗത്തായി സമുദ്രനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിലാണ് ലോക പ്രശസ്തമായ ഈ ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് ഇവിടത്തെ പ്രത്യേകത. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍