അഡ്മിനുകള്‍ക്ക് സര്‍വ്വാധികാരം, വാട്ട്‌സ് ആപ്പ് ഗ്രൂപ്പില്‍ പുതിയ മാറ്റങ്ങള്‍ !

വെബ്ദുനിയ ലേഖകൻ

തിങ്കള്‍, 23 നവം‌ബര്‍ 2020 (15:08 IST)
ഗ്രൂപ്പുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ് ആപ്പ്, ഗ്രൂപ്പ് ചാറ്റ് കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കുന്നതിന് നേരത്തെയും നിരവധി ഫീച്ചറുകള്‍ വാട്ട്‌സ് ആപ്പ് കൊണ്ടുവന്നിരുന്നു, വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ കൂടുതല്‍ അധികാരം ഗ്രൂപ്പ് അഡ്മിന് നല്‍കുന്ന മാറ്റങ്ങളാണ് വാട്ട്‌സ് ആപ്പ് കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. ഏത് ഉദ്ദേശത്തോടെയാണോ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ആരംഭിച്ചത് അത് കൃത്യമായി നടത്തിക്കൊണ്ടുപോകുന്നതിനാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍. 
 
ഗ്രൂപ്പുകളില്‍ പൂര്‍ണ അധികാരം അഡ്മിനായിരിയ്ക്കും. ഗ്രൂപ്പില്‍ ആരൊക്കെ പോസ്റ്റ് ഇടണം എന്നും, അംഗങ്ങളില്‍ ആരൊക്കെ തമ്മില്‍ സംസാരിക്കണമെന്നും തീരുമാനിയ്ക്കാന്‍ അഡ്മിന് അധികാരമുണ്ടാകും അനാവശ്യമായ ചാറ്റുകള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിയ്ക്കും. ഗ്രൂപ്പ് ഇന്‍ഫോയോ ഡിപിയോ മാറ്റാന്‍ അഡ്മിന്‍ അല്ലാതെ മറ്റൊരാള്‍ക്ക് സാധിയ്ക്കില്ല. ഇതിന് ശ്രമിച്ചാല്‍ നിങ്ങള്‍ അഡ്മിനിസ്‌ട്രേറ്റര്‍ അല്ല എന്ന സന്ദേശമാണ് ലഭിയ്ക്കുക. അഡ്മിന്‍ ചുമറ്റലപ്പെടുത്തുന്ന അംഗത്തിന് ഇവ മാറ്റം വരുത്താന്‍ സാധിയ്ക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍