പതിനാറ് വയസ്സുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ചു

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (09:32 IST)
ഡൽഹിയിൽ വീണ്ടും കൊടുംക്രൂരത. 16 വയസുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാക്കൾ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പെണ്‍കുട്ടിയുടെ നിലവിളി പുറത്തു കേള്‍ക്കാരിക്കാന്‍ യുവാക്കള്‍ തലയിണ ഉപയോഗിച്ച് വാ പൊത്തിപ്പിടിച്ചു. പെണ്‍കുട്ടിയെ കൊന്നതിന് ശേഷം ഇവര്‍ മൃതദേഹം വീടിനുള്ളിലിട്ട് കത്തിക്കാനും ശ്രമിച്ചു.
 
കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ വീടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. ആത്മഹത്യ ആണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ക്രൂരബലാല്‍സംഗത്തിന് വിധേയയായിട്ടുണ്ടെന്ന് തെളിഞ്ഞത്. പ്രതികള്‍ക്കെതിരെ പൊലീസ് വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.

വെബ്ദുനിയ വായിക്കുക