സുസ്ഥിരമല്ലാത്ത നാഗരിക ശീലങ്ങളുടെ ഫലമാണ് ഒറ്റ-ഇരട്ട ദിവസ നിയന്ത്രണങ്ങള്‍ : വെങ്കയ്യാ നായിഡു

വെള്ളി, 8 ഏപ്രില്‍ 2016 (08:47 IST)
ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് ഒറ്റ-ഇരട്ട നിയന്ത്രണങ്ങള്‍ നടപ്പില്‍വരുത്തിയത് വര്‍ഷങ്ങളായുള്ള സുസ്ഥിരമല്ലാത്ത നഗര വികസന ശീലങ്ങളുടെ ഫലമാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി എം വെങ്കയ്യനായിഡു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇരുപത്തിരണ്ട് സംസ്ഥാനങ്ങളിലെ 62 പട്ടണങ്ങളില്‍ നിന്നും നഗരങ്ങളില്‍ നിന്നുമുള്ള മുനിസിപ്പല്‍ കമ്മീഷണര്‍മാരുടെയും മേയര്‍മാരുടെയും ചെയര്‍പഴ്സണ്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പൊതുസ്ഥലത്തെ വിസര്‍ജ്ജനത്തില്‍ നിന്നു നഗരങ്ങളെ മുക്തമാക്കാനുള്ള സാങ്കേതികവിദ്യകളും തന്ത്രങ്ങളും രണ്ടു ദിവസം നീളുന്ന ശില്‍പശാലയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് ഡയറക്ടര്‍ സുനിതാ നരെയ്ന്‍, നഗര വികസന സെക്രട്ടറി രാജീവ് ഗൗബ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വെബ്ദുനിയ വായിക്കുക