കാണ്‍പൂരില്‍ വിവാഹ ആഘോഷത്തിനിടെ ഇരുനില കെട്ടിടം തകര്‍ന്ന് വീണ് ഇരുപത്തിയാറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്.
വിവാഹ ചടങ്ങുകള്‍ വീക്ഷിക്കുന്നതിനായി ഇരുനില കെട്ടിടത്തില്‍ നിരവധി ആളുകള്‍ കയറിയിരുന്നു. ഭാരം കൂടുതലായതിനെത്തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിലത്തെ നില തകര്‍ന്നു വീഴുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരകധി പേര്‍ ചികിത്സയില്‍ കഴിയുകയാണ്.