വന്‍ സ്‌ഫോടക ശേഖരവുമായി ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയില്‍ പിടിയില്‍

ബുധന്‍, 4 മെയ് 2016 (12:16 IST)
ഡല്‍ഹിയില്‍ വന്‍ സ്ഫോടക വസ്തു ശേഖരവുമായി ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദിലെ പന്ത്രണ്ട് പ്രവര്‍ത്തകരെ പൊലീസ് സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലായി നടക്കുന്ന റെയ്ഡിനെ തുടര്‍ന്നാണ് ഈ നടപടി.
 
യു പിയിലെ ദിയോബന്ദില്‍ നിന്ന് നാലു പേര്‍ പിടിയിലായി. ഡല്‍ഹിയിലെ ഭജന്‍പുര, ഇന്ദര്‍പുരി, ചാന്ദ്ബാഗ് എന്നിവിടങ്ങളില്‍ നിന്ന് എട്ടു പേരേയുമാണ് പിടികൂടിയത്. അറസ്റ്റിലായവരില്‍ നിന്ന് വന്‍ സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ സ്പെഷ്യല്‍ സെല്‍ ലോധി കോളനിയിലെ ഓഫീസില്‍ എത്തിച്ച്‌ ചോദ്യം ചെയ്തു വരുകയാണ്‍. പശ്ചിമ ഉത്തര്‍പ്രദേശില്‍ ഇപ്പോഴും റെയ്ഡ് തുടരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
 
ജനുവരിയില്‍ നടന്ന പത്താന്‍കോട്ട് ആക്രമണത്തിന്റെ മാതൃകയില്‍ ഡല്‍ഹിയില്‍ വന്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. പിടിയിലായവരില്‍ രണ്ടു പേര്‍ തഹീര്‍, മഹസീര്‍ എന്നിവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക