പ്രായമായവർക്കെതിരെ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ന്യൂഡൽഹിയിൽ സമാനമായ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്തു. 80 വയസ്സ് പ്രായമുള്ള അമ്മയെ മകൾ കയ്യേറ്റം ചെയ്തു. ഡൽഹിയിലെ കൽക്കാജി പ്രദേശത്തുള്ള ഡി ഡി എ ഫ്ലാറ്റിലാണ് സംഭവം. സമീപവാസികളിൽ ഒരാൾ പകർത്തിയ വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് പൊലീസ് അറിയിച്ചു.