1972ൽ നിർമിച്ച ചരിത്ര മ്യൂസിയം ഇന്ത്യയുടെ ഇരുപത്തിഅഞ്ചാമത് സ്വാതന്ത്യ ആഘോഷത്തിന്റെ ഭാഗമാണ്. മധ്യഡൽഹിയിൽ വനം വകുപ്പിന്റെ കീഴിലുള്ള FICCIയുടെ കെട്ടിടത്തിൽ വാടകയ്ക്ക് ആരംഭിച്ചതായിരുന്നു ഈ മ്യൂസിയം. മൃഗങ്ങളുടേയും പക്ഷികളുടേയും വലിയൊരു ശേഖരണം തന്നെയായിരുന്നു ഇവിടെയുണ്ടായിരുന്നത്. ന്യൂഡൽഹിയിൽ ഒരൊറ്റ കെട്ടിടത്തിൽ മാത്രമായി തുടങ്ങിയ മ്യൂസിയത്തിന്റെ വളർച്ച പെട്ടന്നായിരുന്നു. ക്രമേണ, മൈസൂർ, ഭോപ്പാൽ, ഭുവനേശ്വർ, സാവായ് എന്നിവടങ്ങളിലും മ്യൂസിയം നിർമ്മിച്ചു.