ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം വഴിയുള്ള ഇപ്പോഴത്തെ പാതയ്ക്കു പുറമേയാണ് നാഥുലയിലൂടെ പുതിയ പാത തുറക്കുന്നത്. യാത്ര പൂര്‍ത്തിയാക്കാന്‍ എട്ടു ദിവസമാണ് വേണ്ടി വരിക. നേപ്പാള്‍ വഴിയുള്ള യാത്രയ്ക്ക് പത്തു ദിവസം വേണം. ഉത്തരാഖണ്ഡ് വഴി 27 ദിവസവും. ഉത്തരാഖണ്ഡിലൂടെയും നേപ്പാളിലൂടെയുമുള്ള കൈലാസയാത്രകള്‍ക്ക് 19,500 അടി വരെ ഉയരത്തിലുള്ള അതിദുര്‍ഘട പാതകള്‍ താണ്ടണം.
നാഥുല വഴിയുള്ള യാത്രയ്ക്ക് ക്ലേശം കുറവാണെന്നതും സമയലാഭമുണ്ടെന്നതുമാണ് തീര്‍ഥാടകര്‍ക്കുള്ള മെച്ചം. പുതിയ പാതയില്‍ മാനസ സരോവര്‍ വരെ വാഹനസൌകര്യമുണ്ടെന്നതാണ് വലിയ ഗുണം. പ്രായത്തിന്റെ അവശതകളുള്ളവര്‍ക്ക് ഇത് അനുഗ്രഹമാകും. സിക്കിമിലെ ഗാങ്ടോക്കില്‍നിന്ന് ടിബറ്റിലെ ഷിഗറ്റ്സെയിലെത്തിയ ശേഷം അവിടെനിന്ന് വാനിലോ ബസിലോ കൈലാസത്തിലേക്കുള്ള റോഡിലെത്താം.