ഇന്ത്യാക്കാരൻ ആണെന്നതിൽ താന്‍ അഭിമാനിക്കുന്നില്ലെന്ന് ജെ എൻ യു യൂണിയൻ പ്രസിഡന്റ് കനയ്യ കുമാർ പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ വ്യക്തമാക്കി. മുതലാളിത്തത്തേയും ജാതീയതയേയും കുറിച്ചാണ് കനയ്യ സംസാരിച്ചത്. അദ്ദേഹം സംസാരിച്ച കാര്യങ്ങളോട് താന്‍ ഒരിക്കലും യോജിക്കുന്നില്ല. എന്നാൽ ഒരിക്കൽ പോലും ഇന്ത്യക്കാരനാണെന്നതിൽ അഭിമാനിക്കുന്നില്ലെന്ന് കനയ്യ പറഞ്ഞിട്ടില്ല. തരൂര്‍ കൂട്ടിച്ചേര്‍ത്തു
നല്ലൊരു രാജ്യമാക്കി ഇന്ത്യയെ മാറ്റണമെന്നാണ് കനയ്യ പറഞ്ഞത്. കൂടാതെ അതിർത്തിയിൽ രാജ്യത്തിനു വേണ്ടി പോരാടുന്ന സൈനികരെക്കുറിച്ചും അദ്ദേഹത്തിന് അഭിമാനമാണുള്ളത്. തന്റെ പിതാവ് കിടപ്പിലാണെന്നതും അമ്മ വസ്ത്രങ്ങൾ കഴുകുന്നതും കണ്ടുവളർന്ന വ്യക്തിയാണ് കനയ്യ. അദ്ദേഹത്തിന് ഇന്ത്യക്കാരനാണെന്നതിൽ അഭിമാനമില്ലെന്നു മാത്രം തന്നോട് പറയരുതെന്നും സി ഐ ഐ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുന്നതിനിടയില്‍ ശശി തരൂർ പറഞ്ഞു.