പുകയില ഉത്പന്നങ്ങളുടെ നിരോധനം സംബന്ധിച്ച ഉത്തരവ് 2012 സെപ്തംബർ മുതൽ നിലവിലുണ്ട്. അതേസമയം ഉത്തരവിൽ പരാമർശിച്ചിരുന്നത് ഗുഡ്ക എന്ന് മാത്രമായിരുന്നതിനാൽ ബാക്കി ഉത്പന്നങ്ങൾ യഥേഷ്ടം വിറ്റഴിച്ച് വന്നിരുന്നു. ഗുഡ്കയിൽ അടങ്ങിയിരിക്കുന്ന ഉത്പന്നങ്ങൾ തന്നെ മറ്റ് പല പേരിൽ പായ്ക്കറ്റുകളിലാക്കി വിറ്റഴിക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് വായിലിട്ട് ചവയ്ക്കുന്ന എല്ലാ പുകയില ഉത്പന്നങ്ങൾക്കും നിരോധനം നടപ്പിലാക്കിയതെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി.