നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള രാജിവെച്ചു
ശനി, 3 ഒക്‌ടോബര്‍ 2015 (10:26 IST)
നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയ്‌രാള രാജിവെച്ചു. പാര്‍ലമെന്റില്‍ വെള്ളിയാഴ്ചയാണ് സുശീല്‍ കൊയ്‌രാള പ്രധാനമന്ത്രി സ്ഥാനം രാജി വെക്കുന്നതായി അറിയിച്ചത്.
2014 ഫെബ്രുവരി 10നായിരുന്നു പ്രധാനമന്ത്രിയായി സുശീല്‍ കൊയ്‌രാള സ്ഥാനമേറ്റത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയില്‍ 601 അംഗ അസംബ്ലിയില്‍ 405 വോട്ട് നേടിയായിരുന്നു കൊയ്‌രാള പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയാണ് സുശീല്‍ കൊയ്‌രാള. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുനിഫൈഡ് മാര്‍ക്സിസ്റ്റ് - ലെനിനിസ്റ്റ്) ചെയര്‍മാന്‍ ഖാഡ്ഗ പ്രസാദ് ശര്‍മ ഒലിയാണ് നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രി.