അഖിലേന്ത്യ മെഡിക്കല്‍ പൊതു പ്രവേശന പരീക്ഷയായ നീറ്റിന്റെ രണ്ടാംഘട്ടം ജൂലൈയില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. നേരത്തെ, നീറ്റ് നടപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നെന്നും ഇത് അംഗീകരിച്ചെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.
ഈ വര്‍ഷം നീറ്റ് പരീക്ഷ നടത്തുന്നത് തടയണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും നിരവധി തവണ സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നീറ്റ് ഈ വര്‍ഷം മുതല്‍ നടപ്പാക്കണമെന്ന നിലപാടില്‍ സുപ്രീംകോടതി ഉറച്ചു നില്‍ക്കുകയായിരുന്നു.