നക്സല്‍ വര്‍ഗീസ് വധം: ലക്ഷ്മണയെ മോചിതനാക്കിയതിനെതിരേ സിബി‌ഐ സുപ്രീംകോടതിയില്‍

ചൊവ്വ, 23 സെപ്‌റ്റംബര്‍ 2014 (08:51 IST)
നക്‌സല്‍ വര്‍ഗീസ് വധക്കേസിലെ പ്രതിയായ മുന്‍ ഐജി ലക്ഷ്മണയെ ജയില്‍മോചിതനാക്കിയ സംസ്ഥാന സര്‍ക്കാരിനെ നടപടിയ്ക്കെതിരേ സിബിഐ സുപ്രീംകോടതിയില്‍. 
 
ലക്ഷ്മണയെ ജയില്‍ മോചിതനാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് സിബിഐയുടെ ആവശ്യം. ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ലക്ഷ്മണയെ ശിക്ഷയുടെ പകുതി പോലും അനുഭവിക്കുന്നതിനു മുന്‍പാണ് മോചിപ്പിച്ചതെന്ന് സിബിഐ സുപ്രീംകോടതിയെ ധരിപ്പിച്ചു.
 
നക്‌സല്‍ വര്‍ഗീസ് വധക്കേസിലെ രണ്ടാം പ്രതിയാണ് മുന്‍ ഐ ജി ലക്ഷ്മണ. തടവിലായിരുന്ന ലക്ഷ്മണയെ പ്രായം കണക്കിലെടുത്ത് 2013 ജൂലൈയിലാണ് സര്‍ക്കാര്‍ മോചിപ്പിച്ചത്.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക