രക്തം കട്ടപിടിക്കുന്ന രോഗം: നവജ്യോത് സിംഗ് സിദ്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിംഗ് സിദ്ധുവിനെ ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
അദ്ദേഹത്തിന് അക്യൂട്ട് ഡീപ് വെയ്ന്‍ ത്രോംബോസിസ് എന്ന രോഗമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. രക്തപ്രവാഹം തടസ്സപ്പെടുന്ന വിധത്തില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണിത്.