മുന്‍ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ നവജോത് സിങ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു. ബിജെപിയില്‍ നിന്നും പിന്‍മാറി ആംആദ്മി പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് സിദ്ദുവിന്റെ രാജി എന്നാണ് സൂചന. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി സിദ്ദു മത്സരിക്കുമെന്നും സൂചനകളുണ്ട്. എന്നാല്‍ ബിജെപി നേതാക്കളോ സിദ്ദുവോ ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.