നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയയും രാഹുലും ജാമ്യമെടുക്കില്ല

വ്യാഴം, 17 ഡിസം‌ബര്‍ 2015 (10:47 IST)
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജാമ്യമെടുക്കില്ല. ശനിയാഴ്ച വിചാരണക്കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഇരുവര്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജാമ്യത്തിന് അപേക്ഷിക്കാത്ത ഇരുവരും നേരിട്ട് കോടതിയില്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ബി ജെ പി സര്‍ക്കാര്‍ പ്രതികാര രാഷ്‌ട്രീയം നടത്തുകയാണെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാണ് നേതൃത്വത്തിന്റെ തീരുമാനം. വേണ്ടിവന്നാല്‍ ജയിലില്‍ പോകാനും തയ്യാറാകണമെന്നും നേതൃതലത്തില്‍ തീരുമാനം ഉണ്ടായിട്ടുണ്ട്.
 
അതേസമയം, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോടതിയിൽ ഹാജരാകുന്ന ദിവസം ഡൽഹിയിൽ വൻപ്രകടനം നടത്താന്‍ കോൺഗ്രസ്​ ഒരുക്കങ്ങള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്.
 
പാർട്ടി ഭരിക്കുന്ന സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും വിവിധ സംസ്​ഥാനങ്ങളിലെ മുതിർന്ന നേതാക്കളും അന്ന് ഡൽഹിയിൽ എത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക