കമ്പിളി, പരുത്തി, ഖാദി, സില്‍ക്ക് എന്നിവ ഉപയോഗിച്ച് കൈകൊണ്ടു നെയ്ത പതാകകള്‍ ഉപയോഗിക്കാമെന്നാണ് ദേശീയ ഫഌഗ് കോഡില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. എന്നാല്‍ വിശേഷവസരങ്ങളില്‍ പേപ്പറില്‍ നിര്‍മ്മിക്കുന്നത് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ആഘോഷശേഷം ഇവയെല്ലാം വലിച്ചെറിയാതെ ദേശീയ പതാകയുടെ പ്രാധാന്യത്തിനും മഹത്വത്തിനും അനുസൃതമായ രീതിയില്‍ സ്വകാര്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു.