നാര്‍സിംഗ് യാദവിനുള്ള ഭക്ഷണത്തില്‍ ഉത്തേജകമരുന്ന് കലര്‍ത്തിയത് പതിനേഴുകാരനായ ജൂനിയര്‍ താരമോ ? - പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്ത്!

ബുധന്‍, 27 ജൂലൈ 2016 (13:26 IST)
റിയോ ഒളിമ്പിക്‍സില്‍ ഗുസ്‌തിയില്‍ ഇന്ത്യൻ പ്രതീക്ഷയായിരുന്ന നർസിംഗ് യാദവിനെ കുടുക്കിയതാണെന്ന സൂചന നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഒരു ദേശീയ ഗുസ്‌തി  താരത്തിന്റെ ഇളയ സഹോദരന്‍ യാദവിന്റെ ഭക്ഷണത്തിൽ ഉത്തേജക മരുന്ന് കലർത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയതായിട്ടാണ് ടൈംസ് ഒഫ് ഇന്ത്യ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

പതിനേഴ് വയസുകരാനായ ഇയാള്‍ സോനിപ്പത്തിലെ സായ് സെന്ററിലെ കന്റീനിൽ യാദവിനായി തയാറാക്കിയിരുന്ന ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് കലര്‍ത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ ജൂനിയർ റാങ്കിംഗിൽ ഗുസ്തിയിൽ 65 കിലോഗ്രാം വിഭാഗത്തിൽ ഇയാൾ ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.

ഇന്ത്യൻ ടീം ബൾഗേറിയയിൽ മത്സരത്തിനായി പോയപ്പോൾ സായിയിലെ നർസിംഗിന്റെ മുറിയുടെ താക്കോൽ ഇയാൾ ആവശ്യപ്പെട്ടതായും വിവരവമുണ്ട്. സംശയം തോന്നിയ ജീവനക്കാര്‍ ഇയാളെ ചോദ്യം ചെയ്‌തപ്പോള്‍ മുറി മാറി പോയതാണെന്ന് പറഞ്ഞ് രക്ഷപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

യാദവിന്റെ ഭാവി സംബന്ധിച്ച് നിർണായക തീരുമാനമെടുക്കുന്നതിനായി നാഡ അച്ചടക്ക സമിതി ഇന്നു യോഗം ചേരാനിരിക്കേയാണു താരത്തിന് അനുകൂലമായി തെളിവുകൾ പുറത്തുവന്നിരിക്കുന്നത്. സംഭവത്തെ കുറിച്ച് യാദവ് വ്യക്തിപരമായ പൊലീസിന്പരാതി നൽകിയിട്ടുണ്ട്.

റിയോയിൽ 74 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കേണ്ടിയിരുന്നത് നർസിംഗ് യാദവാണ്. ഉത്തേജക വിരുദ്ധ സമിതി നടത്തിയ പരിശോധയിൽ യാദവിന്റെ എ, ബി സാംപിളുകൾ പോസിറ്റീവായിരുന്നു.

വെബ്ദുനിയ വായിക്കുക