കേന്ദ്രസര്‍ക്കാർ തുഗ്ലക് പരിഷ്കാരമാണ് നടത്തുന്നതെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സർക്കാരിന്റെ തുഗ്ലക് പരിഷ്‌കാരത്തിനെതിരായി രാജ്യത്ത് ആദ്യമായുണ്ടാകുന്ന മുന്നേറ്റമാണ് ഇപ്പോൾ നടക്കുന്ന ഈ സമരമെന്നും സീതാറാം വ്യക്തമാക്കി. തിരുവനന്തപുരത്ത് റിസര്‍വ്വ് ബാങ്ക് ഓഫീസിനു മുന്നില്‍ നടക്കുന്ന സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.