വോട്ട് ബാങ്ക് ലക്ഷ്യമാക്കിയല്ല പാവങ്ങൾക്കു വേണ്ടിയുള്ളതാണ് എൻഡിഎ സർക്കാരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവങ്ങള്‍ക്ക് വേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു വേണ്ടി ഒരുപാട് പ്രവർത്തിച്ചുവെന്നും മോദി വ്യക്തമാക്കി.
സര്‍ക്കാരിന്റെ പദ്ധതികളെല്ലാം പാവങ്ങള്‍ക്കു വേണ്ടിയാണ്. വോട്ടു ബാങ്ക് ലക്ഷ്യമാക്കിയല്ല പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയെ വളർത്തുന്ന എല്ലാ തൊഴിലാളികളെയും അഭിനന്ദിക്കുന്നു. ലോകം മുഴുവനും ഒന്നായി കാണണമെന്നതാകണം എല്ലാവരുടെയും മുദ്രാവാക്യമെന്നും മോദി പറഞ്ഞു.
മേയ് ദിനത്തിൽ ഉത്തർപ്രദേശിലെ ബല്ലിയയിൽ പ്രധാനമന്ത്രി ഉജ്വല യോജന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി. 2016–19 വർഷത്തിൽ ബിപിഎല്ലുകാരായ അഞ്ച് കോടി വനിതകൾക്ക് പാചകവാതക കണക്ഷന്‍ നൽകുന്നതിനുള്ള കേന്ദ്രസർക്കാർ പദ്ധതിയാണ് പ്രധാൻമന്ത്രി ഉജ്വല യോജന.