പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത എന്‍ഡിഎ നേതാക്കളുടെ യോഗം ഇന്നു നടക്കും. മുന്‍ ഐപിഎല്‍ കമ്മീഷ്‌ണര്‍ ലളിത് മോഡി വിവാദം, വ്യാപം അഴിമതി, കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ വ്യാജ ബിരുദ ആരോപണം, പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവിയെ മാറ്റല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സഭയില്‍ ഉയരുമെന്നതിനാല്‍ പ്രതിഷേധങ്ങളെ നേരിടുന്നതിനെ കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.
പ്രധാനമന്ത്രിയായി അധികാരമേറ്റതിനു ശേഷം ആദ്യമായാണ് നരേന്ദ്ര മോഡി എന്‍ഡിഎ സഖ്യകക്ഷികളുടെ സമ്പൂര്‍ണ്ണ യോഗം വിളിച്ചു ചേര്‍ക്കുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ ആക്രമണത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാനുള്ള ആലോചനകളാണ് യോഗത്തിലുണ്ടാകുക.
11 പൂതിയ ബില്ലുകളാണ് ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കേണ്ടത്. പ്രതിപക്ഷം സഭ സ്തംബിപ്പിച്ചാല്‍ ബില്ലുകള്‍ പാസ്സാക്കുക എന്നത് സര്‍ക്കാറിന് വെല്ലുവിളിയാകും. സഭയില്‍ സ്വീകരിക്കേണ്ടുന്ന നിലപാടുകളെ കുറിച്ച് ഭരണകക്ഷി എം പി മാരെ ബോധ്യപ്പെടുത്തുകയാണ് ഇന്ന് ചേരുന്ന യോഗത്തിന്റെ പ്രധാന ഉദ്ദേശം.