മോഡിയുടെ പദ്ധതികള്‍ അതിവേഗ ട്രെയിനുകളേക്കാള്‍ വേഗത്തില്‍: ഷിൻസോ ആബേ
ശനി, 12 ഡിസംബര്‍ 2015 (11:09 IST)
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്‌ത്തി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ. ജപ്പാനിലെ അതിവേഗ ട്രെയിനുകളേക്കള്‍ വേഗത്തിലാണ് മോഡിയുടെ പദ്ധതികള്‍. എല്ലാവരെയും ഒപ്പം നിർത്തി സുരക്ഷിതവും വിശ്വസനീയവുമായ രീതിയിലാണ് മോഡിയുടെ വികസനപ്രവര്‍ത്തനങ്ങള്‍. ഇന്ത്യയും- ജപ്പാനും തമ്മിലുള്ള സഹകരണം ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യ – ജപ്പാൻ ബന്ധത്തിൽ വൻവളർച്ചയാണുണ്ടായത്. ആദ്യമായാണ് ഇന്ത്യയിൽനിന്നും ഒരു കാർ ജപ്പാൻ ഇറക്കുമതി ചെയ്യുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുമെന്നും ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു.
ജപ്പാനുമായി ചേർന്ന് 1200 കോടി ഡോളറിന്റെ വികസനമാണ് മേക്ക് ഇൻ ഇന്ത്യ വഴി നടപ്പാക്കുന്നത്. ധാരാളം അവസരങ്ങളുള്ള സ്ഥലമാണ് ഇന്ത്യ. സാങ്കേതികതയിലും ഇന്ത്യ മികച്ചുനിൽക്കുന്നു. നമുക്കൊപ്പം ജപ്പാൻ എന്നും ഉണ്ടെന്നും മോഡി പറഞ്ഞു.