ആവശ്യം അംഗീകരിച്ച് മോദി; അഞ്ച് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ആദിത്യനാഥിനായി പ്രധാനമന്ത്രി വിട്ടുനല്‍കി

ചൊവ്വ, 9 മെയ് 2017 (16:56 IST)
ഉത്തർപ്രദേശ് യോഗി ആദിത്യനാഥിന്റെ ആവശ്യപ്രകാരം കേന്ദ്ര സർക്കാരിനു വേണ്ടി പ്രവർത്തിക്കുന്ന മുതിർന്ന അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് നിയമിച്ചു.

മോദിയുമായുള്ള കൂടിക്കാഴ്‌ചയില്‍ പത്ത് ഉദ്യോഗസ്ഥരെയാണ് ആദിത്യനാഥ് ആവശ്യപ്പെട്ടത്. എന്നാല്‍, പട്ടികയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ചിലര്‍ യുപിയിലേക്ക് പോവാൻ വിസമ്മതിക്കുകയായിരുന്നു.

1992 ബാച്ച് ഉദ്യോഗസ്ഥൻ അനുരാഗ് ശ്രീവാസ്തവ, 1989 ഐഎഎസ് ബാച്ച് സഹാഷി പ്രകാശ് ഗോയൽ അദ്ദേഹത്തിന്റെ സഹപാഠികളായ സഞ്ജയ് ആർ ഭൂസ്റെഡ്ഡി, പ്രശാന്ത് ത്രിവേദി, അലോക് കുമാർ എന്നീ ഐഎഎസ് ഉദ്യോഗസ്ഥരാണ് യുപിയിൽ പുതിയ ചുമതലയുമായി എത്തിയത്. അനുരാഗ് ശ്രീവാസ്തവ അടുത്തമാസം മാത്രമേ യുപിയിൽ എത്തുകയുള്ളൂ.

മുപ്പതോളം പേരിൽ നിന്നാണ് പ്രവര്‍ത്തന മികവില്‍ മുന്നിട്ടു നില്‍ക്കുന്ന അഞ്ചുപേരെ തെരഞ്ഞെടുത്ത് യുപിയിലേക്ക് അയച്ചിരിക്കുന്നത്. ഈ മാസമാദ്യം യുപിയിൽ ഉദ്യോഗസ്ഥതലത്തിൽ വലിയ അഴിച്ചുപണി നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.

വെബ്ദുനിയ വായിക്കുക