ദീപാവലി കശ്‌മീരിലെ സഹോദരങ്ങള്‍ക്കൊപ്പമെന്ന് മോഡി
തന്റെ ഇത്തവണത്തെ ദീപാവലി ആഘോഷം വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്കൊപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്.
പ്രധാനമന്ത്രി ആയതിന് ശേഷം ഇത് നാലാം തവണയാണ് പ്രധാനമന്ത്രി കശ്‌മീര്‍ സന്ദര്‍ശിക്കുന്നത്. രാജ്യം കണ്ട വലിയ പ്രളയങ്ങളിലൊന്നായ കാശ്‌മീര്‍ പ്രളയത്തില്‍ 300ഓളം പേര്‍ മരിച്ചു. 1.5 മില്യനോളം പേര്‍ ദുരിതബാധിതരായെന്നാണ് കണക്കാക്കപ്പെടുന്നത്. വെള്ളപ്പൊക്കം മൂലം നശിച്ച കാശ്മീരിനായി ആയിരം കോടിയുടെ സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.