‘എന്‍ ശ്രീനിവാസനെ ബിസിസിഐ അധ്യക്ഷനാക്കാന്‍ സാധിക്കില്ല’

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2014 (20:51 IST)
എന്‍ ശ്രീനിവാസനെ ബിസിസിഐ അധ്യക്ഷനാക്കാന്‍ സാധിക്കില്ലെന്ന്‌ സുപ്രീം കോടതി. ഐപിഎല്‍ വാതുവയ്‌പ്പ് അന്വേഷിക്കാന്‍ നിയോഗിച്ച ജസ്‌റ്റിസ്‌ മുഗ്‌ദുള്‍ കമ്മറ്റി സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട്‌ പരിഗണിക്കവെയാണ്‌ സുപ്രീംകോടതിയുടെ പരാമര്‍ശം. വാതുവയ്‌പ്പ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മുഗ്‌ദുല്‍ കമ്മറ്റിക്ക്‌ സുപ്രീംകോടതി രണ്ട്‌ മാസം കൂടി സമയം അനുവദിച്ചു.
 
അന്വേഷണം പൂര്‍ത്തിയാകുന്നതിന്‌ മുമ്പ്‌ ആവശ്യമെങ്കില്‍ ഇനിയും ഇടക്കാല റിപ്പോര്‍ട്ട്‌ നല്‍കാമെന്ന്‌ കോടതി വ്യക്‌തമാക്കി. 
 
ഐപിഎല്‍ വാതുവയ്‌പ്പില്‍ ആരോപണ വിധേയരായ എന്‍ ശ്രീനിവാസന്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ്‌ അന്വേഷണം. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ മുഗ്‌ദുള്‍ കമ്മറ്റി ഇടക്കാല റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
 

വെബ്ദുനിയ വായിക്കുക