മുസഫര്‍നഗറില്‍ വീണ്ടും സംഘര്‍ഷം; ആറുപേര്‍ക്ക് പരിക്ക്
തിങ്കള്‍, 10 നവംബര്‍ 2014 (14:34 IST)
ഇടവേളയ്ക്കു ശേഷം മുസഫര്‍നഗറില്‍ വീണ്ടും സംഘര്‍ഷം ഉടലെടുത്തു. മുസഫര്‍നഗറിലെ വെഹില്‍ന ഗ്രാമത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരുടെയും പരുക്ക് ഗുരുതരമല്ലെങ്കിലും സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടാനാണ് സാധ്യതയെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു പെണ്‍കുട്ടിയെ ഏതാനും യുവാക്കള്‍ ശല്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയായിരുന്നു. പിന്നീട് സംഘം തിരിഞ്ഞ് ആക്രമം നടത്തുകയായിരുന്നു. തുടക്കത്തില്‍ ഇരു വിഭാഗവും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും പിന്നീട് കല്ലേറിലേക്കും വടി കൊണ്ടുള്ള ഏറ്റുമുട്ടലിലേക്കും മാറുകയായിരുന്നു.
ആക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ പൊലീസ് സന്നാഹത്തെ സംഭവസ്ഥലത്തേക്ക് എത്തിക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.