മുസാഫര്‍നഗര്‍ കലാപത്തിലെ 800 പ്രതികള്‍ ഒളിവില്‍
മുസാഫര്‍നഗര്‍ കലാപത്തിലെ 800 പ്രതികള്‍ ഇപ്പോഴും ഓളിവില്‍ .പ്രത്യേക അന്വേഷണ സംഘമാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്.ആകെ 1550 പേര്‍ക്കെതിരെയാണ് കലാപത്തില്‍ കേസെടുത്തിട്ടുണ്ട്. ഇതില്‍ 750 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
510 കലാപക്കേസുകളില്‍ 370 കേസുകളുടെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം പൂര്‍ത്തിയാക്കിരിക്കുകയാണ്. പ്രതികള്‍ ഒളിവിലാണെങ്കിലും 400 പ്രതികള്‍ക്കെതിരെയുള്ള കേസുകളുടെ പ്രാഥമീക നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.
യൂപിയിലെ മുസാഫര്‍നഗറിലുണ്ടായ കലാപത്തില്‍ 40 ഓളം ആളുകള്‍ മരണമടഞ്ഞിരുന്നു.