ഇന്ത്യ മുസ്ലീം രാജ്യമാകാതിരിക്കണമെങ്കില്‍ ഘര്‍വാപസി നടത്തണം: വി എച് പി

ശനി, 4 ഏപ്രില്‍ 2015 (11:28 IST)
ഇന്ത്യ മുസ്ലീം രാജ്യമാകാതിരിക്കണമെങ്കില്‍ ഹിന്ദു കുടുംബങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും ഘര്‍വാപസി പിന്‍ തുടരുകയും ചെയ്യണമെന്ന്‌ വിശ്വഹിന്ദു പരിഷത്ത്‌. കുട്ടികളെ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച്‌ ഘര്‍വാപസി തുടരുമെന്ന്‌ പ്രതിജ്‌ഞ ചെയ്യുകയാണ്‌ ഹിന്ദു കുടുംബനാഥന്മാര്‍ ചെയ്യേണ്ടതെന്നും ഒരു കുട്ടിയെന്ന നിലപാട്‌ ഹിന്ദു കുടുംബങ്ങള്‍ പിന്തുടര്‍ന്നാല്‍ മുസ്‌ളീങ്ങള്‍ രാജ്യം പിടിച്ചെടുക്കുമെന്നും വി എച് പി പറയുന്നു. 2050 ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്‌ളീങ്ങളുള്ള രാജ്യമായി മാറും എന്ന പഠന റിപ്പോര്‍ട്ട് ഡപുറത്തു വന്നതിനു പിന്നാലെയാണ് പുതിയ ആഹ്വാനവുമായി വി എച് പി രംഗത്ത് വന്നത്.

നരേന്ദ്ര മോഡി സര്‍ക്കാരിന്‌ ഇഷ്‌ടപ്പെട്ടാലും ഇല്ലെങ്കിലും ഘര്‍വാപസിയുമായി വിഎച്ച്‌പി മുന്നോട്ട്‌ പോകുക തന്നെ ചെയ്യുമെന്നും ഘര്‍വാപസിയിലാണ്‌ തങ്ങളുടെ നിലനില്‍പ്പെന്നും അതിനാണ്‌ വിഎച്ച്‌പി ജനിച്ചതെന്നും നേതാക്കള്‍ പറയുന്നു. ഹിന്ദു കുടുംബങ്ങള്‍ കുട്ടികള്‍ ഒന്നോരണ്ടോ മതിയെന്ന കാര്യത്തില്‍ ഉറച്ചു നിന്നാല്‍ രാജ്യം വീണ്ടും വിഭജിക്കേണ്ട സ്ഥിതി വരുമെന്നും കുട്ടികളുടെ എണ്ണത്തിന്റെ കാര്യം മാതാപിതാക്കളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നുമാണ് വി എച് പിയുടെ പക്ഷം.

ഒരു കുട്ടിയില്‍ ഹിന്ദുസമൂഹം തൃപ്‌തിപ്പെട്ടാല്‍ ഇന്ത്യ മുസ്‌ളീങ്ങളുടെ രാജ്യമായി മാറുക തന്നെ ചെയ്യുമെന്ന്‌ പഠനങ്ങളോട്‌ വി എച്ച്‌ പി പ്രതികരിച്ചു. ലോകത്തെവിടെയാണെങ്കിലും ജനസംഖ്യാപരമായി അസന്തുലിതാവസ്‌ഥ ഉണ്ടെങ്കില്‍ അത്‌ പരിഹരിക്കാനായി സന്താനോല്‍പ്പാദനത്തിനായുള്ള സഹായം സര്‍ക്കാരാണ്‌ നല്‍കേണ്ടതെന്ന്‌ വിഎച്ച്‌പി നേതാക്കള്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക