കോഴിക്കും ചിരിവരും; മുസ്ലിങ്ങള്‍ കെഎഫ്‌സി ചിക്കന്‍ കഴിക്കരുതെന്ന് ഫത്‌വ, കഴിച്ചാല്‍ എല്ലാം തീര്‍ന്നു ...

ബുധന്‍, 17 ഓഗസ്റ്റ് 2016 (17:53 IST)
കെഎഫ്‌സി ചിക്കന്‍ മുസ്ലിങ്ങള്‍ കഴിക്കരുതെന്ന് ഫത്‌വ. ദര്‍ഗ്ഗാ ഇ അല ഹസ്രത്തിലെ മുസ്ലിം പണ്ഡിതനായ സലിം നൂറിയാണ് കെ എഫ് സിയില്‍ നിന്നുള്ള ചിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കഴിക്കരുതെന്ന് ഫത്‌വ പുറത്തിറക്കിയിരിക്കുന്നത്.

ബിസ്‌മി ചൊല്ലി അറക്കുന്ന മൃഗങ്ങളുടെ മാംസം മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. കെ എഫ് സിയില്‍ നല്‍കുന്ന ചിക്കന്‍ ഇത്തരത്തിലുള്ളതല്ല. അതിനാല്‍ കെ എഫ് സി വിഭവങ്ങള്‍ കഴിക്കരുതെന്നും സലിം നൂറി വ്യക്തമാക്കുന്നു.

ഔട്ട്ലറ്റുകളില്‍ ഹലാല്‍ ചിക്കന്‍ എന്ന് പറഞ്ഞ് നല്‍കുന്നത് വിശ്വസിക്കാന്‍ സാധിക്കില്ല. ഇവ എങ്ങനെയാണ് തയാറാക്കുന്നതെന്നും വ്യക്തമല്ല. കെ എഫ് സി ചിക്കന്‍ കഴിക്കണമെങ്കില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണെന്നും ഫത്‌വയില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക