പതിനഞ്ചു വയസ് പൂര്‍ത്തിയായ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്ന് കോടതി

ശനി, 6 ഡിസം‌ബര്‍ 2014 (16:43 IST)
15 വയസ് പൂര്‍ത്തിയായാ മുസ്ളിം പെണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാമെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്.യൂസഫ്  ലൊഖത് എന്ന യുവാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഇയാള്‍ 17 വയസുള്ള പെണ്‍കുട്ടിയെ യൂസഫ് വിവാഹം ചെയ്തിരുന്നു. ഇതിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെതിരെയാണ് യൂസഫ് കോടതിയെ സമീപിച്ചത്.

മുസ്ലിം വ്യക്തിഗത നിയമപ്രകാരം പെണ്‍കുട്ടി ഋതുമതിയാകുന്നതോ പതിനഞ്ച് വയസ് പൂര്‍ത്തിയാകുന്നതോ വിവാഹത്തിനുള്ള യോഗ്യതയായി കണക്കാക്കാമെന്ന് കോടതി പറഞ്ഞു.  പെണ്‍കുട്ടി ഭര്‍തൃഗൃഹത്തില്‍ സംതൃപ്തയാണെന്ന് അറിയിച്ച സാഹചര്യത്തില്‍ യൂസഫിനെതിരായ കേസ് കോടതി തള്ളി



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക