ഷംസാദ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് മകന്‍ കമാലാണ് പോലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ 2002ല്‍ കമാല്‍ കേസന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പൊലീസ് മര്‍ദ്ധസ്നത്തിനിടെ കൊല്ലപ്പെടുകയായിരുന്നു. കേസ് അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തില്‍ സാഹചര്യത്തെളിവുകളും സാഹിദ മിര്‍സയുടെയും മകള്‍ സയീദ ഫാത്തിമയുടെയും മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
അച്ഛനെ കൊന്ന സംഘത്തില്‍ എസ് ഐ രത്‌നാകറിനെയും താന്‍ കണ്ടിരുന്നു എന്നാണ് സയീദ കോടതിയില്‍ മൊഴി നല്‍കിയത്. ഇതൊടെ കോടതി രത്‌നാകറിനെ കുറ്റക്കാരനായി വിധിക്കുകയായിരുന്നു. മിര്‍സയെ ഭാര്യ സാഹിദയും കമാലും കൂടി കൊലപ്പെടുത്തി എന്നായിരുന്നു കേസ് അന്വേഷിച്ച രത്‌നാകറിന്റെ കണ്ടെത്തല്‍. സാഹിദയെയും കമാലിനെയും ഇയാള്‍ അറസ്റ്റ് ചെയ്തരുന്നു. ഇരുവരില്‍ നിന്നും ഇയാള്‍ വെള്ളപ്പേപ്പറില്‍ ഒപ്പിട്ടുവാങ്ങിയതായും പരാതിയുണ്ട്.