എഞ്ചിനീയറിങ് വിദ്യാർത്ഥിനിയെ യുവാവ് ക്ലാസിൽ കയറി അടിച്ചുകൊന്നു. കരൂർ എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി സൊണാലിയയാണ് കൊല്ലപ്പെട്ടത്. ഇതേ കോളജിലെ വിദ്യാർത്ഥിയായ ഉദയകുമാറാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിലെ വിദ്യാർത്ഥിയെ അടിച്ചു കൊന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിച്ചി ജില്ലയിലെ പരമുടിക്കുടിയാണ് ഇയാളുടെ സ്വദേശം.
കഴിഞ്ഞ ദിവസം കോളജിലുണ്ടായ ചില പ്രശ്നങ്ങളുടെ പേരിൽ ഉദയകുമാറിനെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന്റെ പേരിൽ സൊണാലിയ ഒഴുവാക്കാൻ ശ്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് കൊല ചെയ്തതെന്നും സുഹൃത്തുക്കൾ പറയുന്നു. അതേസമയം, പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന്റെ കാരണമെന്നും ആരോപണം ഉണ്ട്. രാവിലെ ക്ളാസ് തുടങ്ങുന്നതിന് തൊട്ടുമുമ്പ് ക്ളാസ് മുറിയിലേക്ക് ദണ്ഡുമായി എത്തിയ ഉദയകുമാര്‍ പിന്നില്‍നിന്ന് സോണാലിയയുടെ തലക്കടിച്ച് ഇറങ്ങിയോടി. മറ്റു വിദ്യാര്‍ഥികളും കോളജ് അധികൃതരും ചേര്‍ന്ന് ഉടന്‍ സമീപ ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി മധുരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.