പട്ടാളക്കാര്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ കുട്ടി മരിച്ചു
പട്ടാളക്കാര്‍ ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ പതിനൊന്നുകാരന് കൊല്ലപ്പെട്ടു. മെഹ്ദിപട്ടണത്തിലെ പട്ടാളക്യാമ്പിനടുത്ത് ബുധനാഴ്ച ഉച്ചയ്ക്കാണ് മുസ്തഫയെന്ന പതിനൊന്നുകാരന് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടത്തെിയത്.
പട്ടാള യൂണിഫോമിട്ട ഒരു സംഘമാണ് തന്നെ ആക്രമിച്ചതെന്നും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതെന്നും മുസ്തഫ പൊലീസിന് മൊഴി നല്‍കിയിരുന്നു. അതേസമയം സംഘത്തില്‍ എത്രപേരുണ്ടെന്നോ അവര്‍ പട്ടാളക്കാരാണോ എന്ന് ഇതുവരെ വ്യക്തവുമല്ല. അതിനാല്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.